എയിംസിലെ സൈബർ ഹാക്കിങിന് പിന്നിൽ ചൈനീസ് സംഘങ്ങളെന്ന് സംശയം

ഡൽഹി എയിംസിലെ സൈബർ ഹാക്കിങിന് പിന്നിൽ ചൈനീസ് സംഘങ്ങളെന്ന് സംശയം.എംപറർ ഡ്രാഗൺഫ്ലൈ, ബ്രോൺസ്റ്റാർ ലൈറ്റ് എന്നീ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.കേന്ദ്ര ഏജൻസികളും അന്വേഷണം ഊർജിതമാക്കി.വന്നറെൻ എന്ന റാൻസംവെയർ ഉപയോഗിച്ച് ഹാക്കിങ് നടത്തിയെന്നാണ് പ്രാഥമിക കണ്ടെത്തൽ. എയിംസിലെ അഞ്ച് സെർവറുകളെ ലക്ഷ്യം വച്ചായിരുന്നു റാൻസംവെയർ ആക്രമണം. ലോകമെമ്പാടുമുള്ള തന്ത്രപ്രധാന സ്ഥാപനങ്ങളെ ലക്ഷ്യമിട്ടിരുന്നുവെന്നാണ് വിവരം.സൈബർ ആക്രമണത്തെത്തുടർന്ന് 10 ദിവസമായി എയിംസ് സെർവറുകൾ പ്രവർത്തനരഹിതമാണ്.

ഒപി, ലാബ്, ഐപി, അത്യാഹിത വിഭാഗങ്ങളുടെയെല്ലാം പ്രവർത്തനങ്ങൾ സെർവറുകളുടെ സഹായമില്ലാതെയാണ് നിലവിൽ നടക്കുന്നത്.കഴിഞ്ഞമാസം 23-നാണ് എയിംസിലെ സെർവറിൽ തകരാർ റിപ്പോർട്ട് ചെയ്യുന്നത്.

പിന്നാലെ ഹാക്കർമാർ 200 കോടി രൂപ ആവശ്യപ്പെട്ട് രംഗത്തെത്തിയെന്ന് വാർത്ത എയിംസ് അധികൃതർ നിഷേധിച്ചിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിശദാംശങ്ങൾ ചോർന്നതായാണ് വിവരം.നാല് കോടിയോളം വരുന്ന രോഗികളുടെ വിവരങ്ങൾ ചോർന്നിട്ടുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ , മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, അടക്കം വിവിഐപികളുടെ ചികിത്സാ വിവരങ്ങൾ എയിംസിലുണ്ട്.ചൈനീസ് ഹാക്കർമാരാണ് പിന്നിൽ എന്ന റിപ്പോർട്ടുകളോട് കേന്ദ്രസർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *