ചൈനയില്‍ ജനന നിരക്കുകളിൽ വന്‍ ഇടിവ്; കൊറോണ വ്യാപനം കാരണമായെന്ന് റിപ്പോര്‍ട്ട്


ചൈനയില്‍ ജനന നിരക്കുകളിലെ ഇടിവിന് കൊറോണ വ്യാപനം കാരണമായെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ദേശീയ ആരോഗ്യ കമ്മീഷനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.


യുവാക്കള്‍ നഗര പ്രദേശങ്ങളിലേക്ക് മാറുന്നു, വിദ്യാഭ്യാസത്തിനായി അവര്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നു, ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള തൊഴില്‍ അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നു, കൂടാതെ സ്ത്രീകളും തങ്ങളുടെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനായി വിവാഹം കഴിക്കുന്നതിനും കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിനും വൈകുന്നു തുടങ്ങിയവയാണ് ജനന നിരക്ക് കുറയുന്നതിന്റെ മറ്റ് കാരണങ്ങളായി വിദഗ്തര്‍ ചൂണ്ടിക്കാട്ടുന്നത്.

online news portal

ജനനനിരക്കില്‍ മാത്രമല്ല വിവാഹം ചെയ്യുന്നവരുടെ എണ്ണത്തിലും കുറവ് വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജനന നിരക്കാണ് ചൈനയില്‍ ഈ വര്‍ഷം ഉള്ളതെന്നാണ് കണക്കുകള്‍.

2021 ല്‍ ചൈനയില്‍ 1.06 കോടി കുഞ്ഞുങ്ങളാണ് ജനിച്ചത്. എന്നാല്‍ ഇത് ഈ വര്‍ഷം വീണ്ടും കുറഞ്ഞ് ഒരു കോടി ആകുമെന്നാണ് ദേശീയ കമ്മീഷന്‍ വ്യക്തമാക്കുന്നത്. 1980 മുതല്‍ 2015 വരെ ഒരു കുഞ്ഞ് നയം ചൈന കര്‍ശനമാക്കിയിരുന്നു. എന്നാല്‍ ജനസംഖ്യാ നിരക്ക് താഴോട്ട് പോയ പശ്ചാത്തലത്തില്‍ അധികൃതര്‍ ഇത് ഒഴിവാക്കുകയും ചെയ്തിരുന്നു.

പ്രശ്നത്തെ നേരിടാന്‍, ദേശീയ, പ്രവിശ്യാ തലങ്ങളിലെ അധികാരികള്‍ കഴിഞ്ഞ വര്‍ഷം നികുതി ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ദൈര്‍ഘ്യമേറിയ പ്രസവാവധി, മെച്ചപ്പെട്ട മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ഭവന സബ്സിഡികള്‍, മൂന്നാമത്തെ കുട്ടിക്ക് അധിക പണം തുടങ്ങിയവയും പ്രഖ്യാപിച്ചവയില്‍ ഉള്‍പ്പെടുന്നു.



Sharing is Caring