ബീജിംഗ്: ജമ്മുകശ്മീരില്‍ വെച്ച് അടുത്ത ജി-20 ഉച്ചകോടി നടത്താന്‍ തീരുമാനിച്ചതിനെതിരെ ചൈന. ജി-20 ഉച്ചകോടി കശ്മീരില്‍ നടത്തുക വഴി ലോകരാജ്യങ്ങളെക്കൊണ്ട് ജമ്മുകശ്മീര്‍ ഇന്ത്യയുടേതാണെന്ന് സ്ഥാപിക്കാനുള്ള ഇന്ത്യയുടെ തന്ത്രം കശ്മീര്‍ ജനതയോടുള്ള അവഹേളനമാണെന്നാണ് ചൈന ആരോപിക്കുന്നത്.
കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്റെ ആശങ്കയാണ് ചൈന പങ്കുവെയ്ക്കുന്നത്. ഇന്ത്യ ജമ്മുകശ്മീരിനെ അനധികൃതമായി കൈവശം വെച്ചിരിക്കുന്നുവെന്ന പാകിസ്ഥാന്റെ വാദത്തെ ചൈനയും അംഗീകരിക്കുന്നു.ചൈനീസ് വക്താവ് സാവോ ലിജിയാനാണ് 2023 ജി-20 ജമ്മുകശ്മീരില്‍ നടത്താനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

ജി-20 ഉച്ചകോടി വിവാദങ്ങള്‍ക്കുള്ള ഇടമല്ലെന്നും ഇന്ത്യ നിലവില്‍ വിവാദമായ ഒരു പ്രദേശം അതിനായി തിരഞ്ഞെടുത്തത് ശരിയായ നടപടിയല്ലെന്നുമാണ് ചൈനയുടെ ആവശ്യം.













