ചില്ലി ചിക്കന്‍


ആവശ്യമുള്ള സാധനങ്ങള്‍


ചിക്കൻ-300 ഗ്രാം
തൈര്- രണ്ട് ടേബിള്‍സ്പൂണ്‍
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- രണ്ട് ടേബിള്‍ സ്പൂണ്‍
പച്ചമുളക് പേസ്റ്റ്- ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ അരച്ചത്- കാല്‍ ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്


മസാലക്കൂട്ടിന്

മല്ലിയില- അരക്കപ്പ്
ജീരകം- കാല്‍ ടീസ്പൂണ്‍
സവാള- ഒരെണ്ണം
നെയ്യ്- ഒരു ടേബിള്‍സ്പൂണ്‍
പച്ചമുളക്- മൂന്നെണ്ണം
കറിവേപ്പില- നാല് തണ്ട്
തയ്യാറാക്കുന്ന വിധം

ചിക്കനില്‍ തൈരും ഇഞ്ചി- വെളുത്തുള്ളി പേസ്റ്റും പച്ചമുളക് പേസ്റ്റും ഉപ്പും തേച്ചുപിടിപ്പിക്കുക. മല്ലിയില, കറിവേപ്പില, ജീരകം എന്നിവ അരയ്ക്കുക. പാനില്‍ നെയ്യൊഴിച്ച്‌ ചൂടാക്കി കറിവേപ്പില സവാള പച്ചമുളക് എന്നിവ വഴറ്റിക്കോളൂ. ഇതിലേക്ക് നേരത്തെ അരച്ചുവച്ച മല്ലിയിലക്കൂട്ട് ചേര്‍ക്കണം. ചിക്കൻ ഇതിലിട്ട് വറുത്തെടുക്കുക.



Sharing is Caring