ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യനന്മക്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ


ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യനന്മക്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബയോമെഡിക്കൽ വിവർത്തന ഗവേഷണ ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ ആരോഗ്യ പരിപാലനം രാജ്യത്ത് ഒന്നാമതെന്നും മുഖ്യമന്ത്രി പറഞ്ഞു.നിരവധി വിദഗ്ദ്ധർ പങ്കെടുക്കുന്ന കോൺഫറെൻസിൽ ഉയർന്നുവരുന്ന നിർദേശങ്ങൾ സർക്കാർ സ്വീകരിക്കും. ഇതിനു മുൻപ് നടന്ന കോൺഫറൻസിൽ ലഭിച്ച് നിർദേശങ്ങൾ നടപ്പിലാക്കുവാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. അത്തരത്തിലുള്ള ചർച്ചകൾക്ക് ഈ വേദി ഉപകരിക്കട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.


അന്തരാഷ്ട്ര കോൺഫറെൻസും ശില്പശാലയും മുഖ്യമന്ത്രി ഉത്‌ഘാടനം ചെയ്തു.മെഡിക്കൽ ഡേറ്റ ശേഖരം പ്രധാനമാണ്. ഇപ്പോൾ സർക്കാരിന്റെ നിയന്ത്രണത്തിൽ വളരെ വലിയ ഒരു ഡേറ്റ ശേഖരം. അത് വളരെ സുരഷിതമായി വിദഗ്ദ്ധർക്ക് ലഭ്യമാക്കണം എന്നതാണ് സർക്കാരിന്റെ നിലപാട് മികച്ച ഗവേഷണ പഠനത്തിനായി അത് ഉപയോഗിക്കണം.ലോകത്തിന്‌‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മഹാപ്രതിഭകളെ ക്ഷണിച്ചു വരുത്തി പങ്കെടുപ്പിച്ചു കൊണ്ട് ഒറു പദ്ധതി സർക്കാർ നടപ്പാക്കുന്നുണ്ട്.


ബ്രെയിൻ ഗൈൻ എന്ന പദ്ധതിയുടെ ഭാഗമായാണ് അത് നടപ്പിലാക്കുക. മലയാളി ഗവേഷകർക്ക് വേണ്ട സൗകര്യങ്ങൾ ഇവിടെ തന്നെ ഒരുക്കും. അക്കാര്യത്തിൽ കേരളത്തിലെ ന്യൂനതകളും പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Sharing is Caring