ചാണ്ടി ഉമ്മന്റെ വിജയത്തിൽ തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി


തിരുവല്ല : പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ നേടിയ മിന്നുന്ന വിജയത്തിന്റെ ഭാഗമായി തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കുരിശ് കവിതയിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി കെഎസ്ആർടിസി ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് ഈപ്പൻ കുര്യൻ ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് ആർ ജയകുമാർ അധ്യക്ഷത വഹിച്ചു.


നഗരസഭ ചെയർപേഴ്സൺ അനു ജോർജ്, നേതാക്കളായ ജസ്സി മോഹൻ, അഭിലാഷ് വെട്ടിക്കാടൻ, വിനോദ് കോവൂർ, ഡോ. റെജിനോള്‍ഡ് വർഗീസ്, റോജി കാട്ടാശ്ശേരി, വിശാഖ് വെൺപാല, കുര്യൻ കൂത്തപ്പള്ളി, ജോളി ഈപ്പൻ, ശിൽപ സൂസൻ, കൊച്ചുമോൾ പ്രദീപ്, അരുന്ധതി അശോക്, ബിന്ദു കുഞ്ഞുമോൻ, ബിജിമോൻ ചാലാക്കേരി,റോയി വർഗീസ്, ഗ്രേസിഅലക്സാണ്ടർ, ജാസ് പോത്തൻ, ക്രിസ്റ്റഫർ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.




Sharing is Caring