മണപ്പുറം അക്വാറ്റിക് കോംപ്ലക്സ് നീന്തൽ മത്സരത്തിൽ ചാമ്പ്യന്മാർ


തൃശൂർ: ജില്ലാ സീനിയർ നീന്തൽ മത്സരത്തിൽ മണപ്പുറം അക്വാറ്റിക് കോംപ്ലക്സിന് കിരീടം. ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂൾ ഫസ്റ്റ് റണ്ണറപ്പായി. പുരുഷ വിഭാഗത്തിൽ പൃഥിവിൻ അനീഷ്, വനിത വിഭാഗത്തിൽ ആൻസില എ കെ എന്നിവർ ചാമ്പ്യന്മാരായി. മണപ്പുറം ഫൗണ്ടേഷൻ ചെയർമാൻ വി പി നന്ദകുമാർ മത്സരം ഉദ്ഘാടനം ചെയ്തു.  എടത്തിരുത്തി വാർഡ് മെമ്പർ ബാബു ബൈജു അധ്യക്ഷത വഹിച്ചു. മണപ്പുറം സി ഇ ഒ ജോർജ് ഡി ദാസ്, മണപ്പുറം ഫൗണ്ടേഷൻ ജനറൽ മാനേജർ ജോർജ് മൊറേലി എന്നിവർ പ്രസംഗിച്ചു. വിജയികൾക്കുള്ള സമ്മാനദാനം രേഖ എം പി, ഡോ. ഷാജി എന്നിവർ  നിർവഹിച്ചു. സംസ്ഥാനതല നീന്തൽ മത്സരങ്ങൾ 22, 23 തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കും.




Sharing is Caring