നഗരസഭ രജതജൂബിലി ആഘോഷം: സംഘാടകസമിതി രൂപീകരിച്ചു

കൊയിലാണ്ടി നഗരസഭയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ചു. 1993ല്‍ നഗരസഭ രൂപപ്പെട്ടതിന് ശേഷം 2018ല്‍ 25 വര്‍ഷം പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ വിപുലമായ വികസന ആഘോഷപരിപാടികളാണ് ലക്ഷ്യമിടുന്നത്. ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന വികസന ആഘോഷത്തില്‍ 25 വികസന പദ്ധതികളുടെ ഉദ്ഘാടനവും 25 വ്യത്യസ്ത സാംസ്‌കാരിക പരിപാടികളും നടക്കും.1995 മുതലുള്ള അഞ്ച് കൗണ്‍സിലെയും ജനപ്രതിനിധികളുടെ സംഗമവും രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള ലോഗോ ടൗണ്‍ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ; കെ. സത്യന്‍ പ്രകാശനം ചെയ്തു. നഗരസഭാ വൈസ്‌ചെയര്‍പേഴ്‌സന്‍ വി.കെ. പത്മിനി അദ്ധ്യക്ഷത വഹിച്ചു.
വി. സുന്ദരന്‍, കെ. ഷിജു, എന്‍.കെ. ഭാസ്‌കരന്‍, വി.കെ. അജിത, ദിവ്യാസെല്‍വന്‍, എ. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭാംഗങ്ങള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സാസ്‌കാരിക പ്രവര്‍ത്തകര്‍, വ്യവസായ-കച്ചവട മേഖലയിലുള്ളവര്‍, സേവന പ്രവര്‍ത്തകര്‍, നഗരസഭാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *