ദളിതനായതിന്റെ പേരില്‍ ശബരിമലയില്‍ ഉണ്ണിയപ്പത്തിന്റെ ടെന്‍ഡര്‍ നേടിയതിന് പിന്നാലെ ജാതി അധിക്ഷേപമെന്ന് പരാതി. തിരുവനന്തപുരം പള്ളിച്ചാല്‍ സ്വദേശി സുബിയ്ക്ക് നേരെയാണ് ജാതി അധിക്ഷേപം ഉണ്ടായത്. സുബി നല്‍കിയ പരാതിയില്‍ തിരുവന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശികളായ ജഗദീഷ്, രമേശ് എന്നിവര്‍ക്കെതിരെയാണ് മ്യൂസിയം പൊസീസ് കേസെടുത്തത്.
ദളിതനായ ഒരാള്‍ക്ക് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടാനുള്ള അവകാശമില്ലെന്ന് ആരോപിച്ചായിരുന്നു അധിക്ഷേപം നടത്തിയത്. ലേലത്തില്‍ പങ്കെടുത്തവരാണ് സുബിയ്‌ക്കെതിരെ ജാതി അധിക്ഷേപം നടത്തിയത്. ടെന്‍ഡര്‍ നേടിയ ശേഷം ദേവസ്വം ബോര്‍ഡ് ഓഫീസിന്റെ പാര്‍ക്കിംഗില്‍ നില്‍ക്കുമ്പോള്‍ പ്രതികള്‍ തന്റെ അടുത്തേക്ക് വരികയും പുലയാ എന്നു വിളിച്ച് ആക്ഷേപിക്കുകയും ചെയ്തുവെന്നാണ് സുബിയുടെ പരാതി.














