കാരറ്റ് ജ്യൂസ്


ചേരുവകള്‍


1.കാരറ്റ് 2


2.ഈന്തപ്പഴം അഞ്ച്

പഞ്ചസാര അരക്കപ്പ്

വനില എസ്സന്‍സ് കാല്‍ ചെറിയ സ്പൂണ്‍

3.പാല്‍, തണുത്തത് ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

* കാരറ്റ് തൊലി കളഞ്ഞ് കഴുകി വട്ടത്തില്‍ അരിഞ്ഞു വയ്ക്കണം.

* ഒരു സോസ്പാനില്‍ വെള്ളം ചൂടാക്കി കാരറ്റ് ചേര്‍ത്ത് വേവിച്ച്‌ ഊറ്റി വയ്ക്കുക.

* തണുക്കുമ്ബോള്‍ കാരറ്റ് രണ്ടാമത്തെ ചേരുവയും പാകത്തിന് വെള്ളവും (കാരറ്റ് വേവിച്ച വെള്ളം ആണെങ്കില്‍ നല്ലത്) ചേര്‍ത്തു നന്നായി അടിക്കുക.

* ഇതിലേക്ക് പാലു കൂടി ചേര്‍ത്ത് വീണ്ടും അടിച്ച്‌ ഗ്ലാസുകളിലാക്കി വിളമ്ബാം.ഗ്ലാസില്‍ പകര്‍ത്തി കഴിഞ്ഞ് അതില്‍ ഐസ് ക്യൂബുകള്‍ ചേര്‍ക്കാന്‍ മറക്കല്ലേ.

വളരെ വേഗത്തില്‍ വീട്ടിലുള്ള സാധനങ്ങള്‍ കൊണ്ടുതന്നെ തയ്യാറാക്കാന്‍ കഴിയുന്ന ഈ ഡ്രിങ്ക് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാക്കുന്ന ഒന്നാണ്.



Sharing is Caring