കൊച്ചി: പ്രമുഖ സൂക്ഷ്മ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്കും രാജ്യത്തെ പ്രമുഖ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ കെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സും തമ്മില്‍ കോര്‍പ്പറേറ്റ് സഹകരണത്തിന് ധാരണയായി. ഈ സഹകരണത്തോടെ കെയര്‍ ഹെല്‍ത്തിന്‍റെ നൂതനമായ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ വിപുലമായ ഉപഭോക്തൃ അടിത്തറയ്ക്കു ലഭ്യമാകും. ഉല്‍പ്പന്നങ്ങള്‍ റീട്ടെയിലായും ഗ്രൂപ്പായും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും.
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബാങ്കുകളിലൊന്നായ ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്കുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പ്രോല്‍സാഹിപ്പിക്കുക മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്നും കെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എച്ച്ആര്‍ ആന്‍ഡ് റിസ്ക്ക് മേധാവി ചൗധരി ചന്ദ്രകാന്ത മിശ്ര പറഞ്ഞു.

ആരോഗ്യ ഇന്‍ഷുറന്‍സ് ഏറ്റവും അത്യാവശ്യമുള്ള ഒന്നാണെന്നും അത് കുടുംബത്തെ മുഴുവന്‍ കവര്‍ ചെയ്യണമെന്നും ഇക്വിറ്റാസ് വിശ്വസിക്കുന്നുവെന്നും ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ബ്രാഞ്ച് ബാങ്കിങ് സീനിയര്‍ പ്രസിഡന്‍റും കണ്‍ട്രി ഹെഡുമായ മുരളി വൈദ്യനാഥന്‍ പറഞ്ഞു. കെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായുള്ള സഹകരണത്തോടെ ഉപഭോക്താക്കളുടെ സാമ്പത്തിക ബാധ്യത കുറച്ച് അടിന്തര ഘട്ടങ്ങളില്‍ തങ്ങാവുന്ന ചെലവില്‍ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













