തലസ്ഥാന നഗരത്തെ രാജ്യത്തെ മികച്ച ഐടി ഹബ്ബാക്കി മാറ്റും;അതാണ് മോദിയുടെ ഗ്യാരന്റി;കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

തലസ്ഥാന നഗരത്തെ ഐടി നഗരമാക്കുമെന്നും രാജ്യത്തെ മികച്ച ഐടി ഹബ്ബാക്കി മാറ്റുമെന്നും അതാണ് മോദിയുടെ ഗ്യാരന്റിയെന്നും തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായി രാജീവ് ചന്ദ്രശേഖര്‍.ഐടി വികസനത്തില്‍ കേരളത്തിന് മെല്ലെപ്പോക്കാണ്. ആ അവസ്ഥയില്‍ നിന്നും മോചിപ്പിക്കും. ദക്ഷിണ മേഖലയിലെ ഏറ്റവും ഉയര്‍ന്ന ഐടി ഹബ്ബാക്കി കേരളത്തെ മാറ്റും. അതാണ് മോദിയുടെ ഗ്യാരന്റി.

അത് പ്രാവര്‍ത്തികമാക്കാന്‍ വേണ്ടത് നരേന്ദ്രമോദിയുടെ പത്ത് വര്‍ഷത്തെ വികസന പ്രവര്‍ത്തനത്തിന് തുടര്‍ച്ചയുണ്ടാകുക എന്നതാണ്.ഭാരതത്തെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കാനും ഭാരതത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകാനും 400ല്‍ അധികം സീറ്റ് എന്ന ലക്ഷ്യത്തിലെത്താനും കേരള ജനത ഒപ്പം നില്‍ക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.നൈപുണ്യവികസന സംരംഭകത്വം, ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പുകളുടെ സഹമന്ത്രിയായ രാജീവ് ചന്ദ്രശേഖര്‍ കര്‍ണ്ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ്.

ബിജെപിയുടെ ദേശീയ വക്താവായും എന്‍ഡിഎയുടെ കേരള ഘടകം വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016 മുതല്‍ 2018 വരെ കര്‍ണ്ണാടകയെ പ്രതിനിധീകരിച്ച് സ്വതന്ത്ര രാജ്യസഭാംഗമായിരുന്നു. 2018ല്‍ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. ഇന്ത്യ ടുഡേ മാഗസിന്‍ 2017 ല്‍ തെരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയില്‍ 41-ാം സ്ഥാനം രാജീവ് ചന്ദ്രശേഖറിനായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *