ക്യാമ്പസ് ചിത്ര൦ ‘ഹയ’ നവംബര്‍ 25ന് പ്രദര്‍ശനത്തിന് എത്തും


മലയാള ചിത്ര൦ ‘ഹയ’ നവംബര്‍ 25ന് പ്രദര്‍ശനത്തിന് എത്തും. കാമ്പസ് ത്രില്ലര്‍ എന്ന് പറയപ്പെടുന്ന ‘ഹയ’ സംവിധാനം ചെയ്യുന്നത് ‘പ്രിയം’, ‘കളിക്കാര്‍’, ‘ദൈവത്തിന്റെ സ്വന്തം നാട്’ തുടങ്ങിയ ചിത്രങ്ങള്‍ മുമ്ബ് സംവിധാനം ചെയ്തിട്ടുള്ള വാസുദേവ് സനലാണ്.


വാസുദേവ് സനല്‍ ഒരിടവേളയ്ക്ക് ശേഷം സംവിധായകന്റെ തൊപ്പി ധരിക്കുന്ന ചിത്രം കൂടിയാണിത്.
വരാനിരിക്കുന്ന ചിത്രം ഒരു കോളേജ് പശ്ചാത്തലമാക്കി ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെയും അവരുടെ സൗഹൃദങ്ങളുടെയും പ്രണയ ബന്ധങ്ങളുടെയും ജീവിതത്തിലെ ചില വെല്ലുവിളികളുടെയും കഥയാണ് പറയുന്നത്. ‘ഹയ’യില്‍ ഒരുപറ്റം പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്, അഭിനേതാക്കളായ ഗുരു സോമസുന്ദരവും ഇന്ദ്രന്‍സും ചില പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ലാല്‍ ജോസ്, ജോണി ആന്റണി, ശ്രീധന്യ, കോട്ടയം രമേഷ്, ശ്രീകാന്ത് മുരളി, സണ്ണി സരിഗ, ബിജുഅപ്പന്‍, ശ്രീരാജ്, ലയ സിംപ്സണ്‍, അക്ഷയ ഉദയകുമാര്‍, വിജയന്‍ കാരന്തൂര്‍, ശംഭു തുടങ്ങിയവരും ചിത്രത്തില്‍ ചില പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.


സാങ്കേതിക വിഭാഗത്തില്‍, ‘ഹയ’യുടെ ലെന്‍സ്മാനായി ജിജോ സണ്ണിയും ചിത്രത്തിന്റെ സംഗീത സംവിധായകന്‍ മസാല കോഫിയിലെ വരുണ്‍ സുനിലുമാണ്. ചിത്രത്തിന്റെ എഡിറ്റിംഗ് വിഭാഗം അരുണ്‍ തോമസും കലാസംവിധാനം സാബു റാമും നിര്‍വഹിക്കുന്നു.



Sharing is Caring