കൊച്ചി: സ്തനാര്‍ബുദം പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തുന്നതിനായി ഇന്‍ഫോപാര്‍ക്കില്‍ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ച് കാബോട് സൊല്യൂഷന്‍സ്. ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ ഹോംകെയറുമായി സഹകരിച്ച് നടത്തിയ മെഡിക്കല്‍ ക്യാംപ് കമ്പനിയിലെ ജീവനക്കാരെയും കുടുംബാംഗങ്ങളെയും ക്യാന്‍സര്‍ നിര്‍ണയിക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കുന്നതിനായാണ് സംഘടിപ്പിച്ചത്. പരിപാടി ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ ഉദ്ഘാടനം ചെയ്തു.

വിദഗ്ധരായ മെഡിക്കല്‍ പ്രൊഫഷനലുകള്‍ ക്യാംപിന് നേതൃത്വം നല്‍കി. സ്തനാര്‍ബുദം നേരത്തേ കണ്ടുപിടിക്കുന്നതിനുള്ള പരിശോധനകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി സ്‌ക്രീനിങ്ങുകളും സെഷനുകളും നടത്തി. മെഡിക്കല്‍ ക്യാംപില്‍ പങ്കെടുത്തവര്‍ക്ക് സംശയങ്ങള്‍ ചോദിക്കാനും വ്യക്തിഗത ഉപദേശം സ്വീകരിക്കാനും അവസരമൊരുക്കിയിരുന്നു.













