മന്ത്രിസഭാ പുനസംഘടന;ആർക്കൊക്കെ മന്ത്രിസ്ഥാനം എന്നത് മുന്നണി നേരത്തെ തീരുമാനിച്ചിട്ടുണ്ട് എന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ


മന്ത്രിസഭാ പുനസംഘടനയിൽ എൽജെഡി സാധ്യത തള്ളി ഘടകക്ഷികൾ. ആർക്കൊക്കെ മന്ത്രിസ്ഥാനം എന്നത് മുന്നണി നേരത്തെ തീരുമാനിച്ചിട്ടുണ്ട് എന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. കാലാവധി നീട്ടണമെന്ന് ആന്റണി രാജുവോ, അഹമ്മദ് ദേവർകോവിലോ ആവശ്യപ്പെട്ടിട്ടില്ല. മറ്റൊരു ചർച്ചയും പുനഃസംഘടനയും ഇല്ല എന്നും അദ്ദേഹം പ്രതികരിച്ചു.


നേരത്തെ ധാരണ ഇല്ലാത്ത കക്ഷികളാണ് ഇവർ. അവർക്ക് മന്ത്രിസ്ഥാനം ഇല്ലെന്നാണ് ധാരണ. അതിൽ തർക്കം ഇല്ല. ആർക്കൊക്കെ മന്ത്രിസ്ഥാനം എന്നത് മുന്നണി നേരത്തെ തീരുമാനിച്ചിട്ടുണ്ട്. അഭ്യൂഹം പ്രചരിപ്പിക്കുന്നതിന് പിന്നിലെ വികാരം മനസിലാകുന്നില്ല. രണ്ടര വർഷത്തിൽ മന്ത്രിസ്ഥാനം കൈമാറുമെന്ന് തീരുമാനിച്ചിരുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring