തലശേരി: സി.പി. എം പ്രവര്‍ത്തകനായ കോടിയേരി പുന്നോല്‍ താഴെ വയലില്‍ ഹരിദാസനെ(54) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിക്ക് കൂടിതലശേരി വിചാരണ കോടതി ജാമ്യം അനുവദിച്ചു.
കേസില്‍ പൊലിസിന് പിടികൊടുക്കാതെ മാസങ്ങളോളം മുങ്ങി നടന്നതിനു ശേഷം കോടതിയില്‍ കീഴടങ്ങിയ ബി.ജെ.പി പ്രവര്‍ത്തകനാണ് ജാമ്യം ലഭിച്ചത്.
ഹരിദാസന്‍ വധക്കേസിലെ പതിനാറാം പ്രതി ഇയ്യത്തുംകാട്ടിലെ നിഖിലിനാണ് വിചാരണ കോടതി ജാമ്യം അനുവദിച്ചത്. ഹരിദാസ് വധക്കേസിലെ മുഖ്യപ്രതിയും ബി.ജെ.പി നേതാവുമായ ലിജേഷ് ഉള്‍പ്പെടെയുളളവര്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.














