തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കെട്ടിടത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാതസന്ദേശം എത്തിയതിന് പിന്നാലെ പ്രദേശത്ത് പൊലീസ് പരിശോധന. പൊലീസ് കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. തുടർന്ന് കന്റോൺമെന്റ് പൊലീസ് ഉൾപ്പടെ സ്ഥലത്തെത്തി പരിശോധന തുടങ്ങുകയായിരുന്നു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
അന്നും പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. എറണാകുളം പോങ്ങാട് സ്വദേശിയുടെ ഫോണില്‍ നിന്നാണ് സന്ദേശമെത്തിയതെന്ന് കണ്ടെത്തി. ഏഴാം ക്ളാസ് വിദ്യാര്‍ഥിയായ മകനാണ് ഫോണ്‍ ഉപയോഗിച്ചതെന്ന് വീട്ടുകാര്‍ പൊലീസില്‍ അറിയിച്ചു.ചീത്ത വിളിക്ക് ശേഷം മുഖ്യമന്ത്രിയെ വധിക്കുമെന്നായിരുന്നു ഏഴാംക്ലാസുകാരന്റെ ഭീഷണി. ഏഴാംക്ലാസ് വിദ്യാര്‍ഥിയായതിനാല്‍ തന്നെ പൊലീസ് മറ്റ് നിയമനടപടികളിലേക്ക് കടന്നിരുന്നില്ല.














