ബിജെപി എംപി ഓം ബിര്‍ള വീണ്ടും ലോക്‌സഭാ സ്പീക്കറാകും


ബിജെപി എംപി ഓം ബിര്‍ള വീണ്ടും ലോക്‌സഭാ സ്പീക്കറാകും. ബിജെപിയുടെ തീരുമാനം എന്‍ഡിഎയിലെ മറ്റ് സഖ്യകക്ഷികളെ അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കുക. ഇതിന് തൊട്ടുമുമ്ബ് പത്രിക സമര്‍പ്പിക്കാനാണ് നീക്കം.
പതിനേഴാം ലോക്‌സഭയുടെ സ്പീക്കറായിരുന്നു ഓം ബിര്‍ള.


രാജസ്ഥാനിലെ കോട്ട മണ്ഡലത്തില്‍നിന്നുള്ള എംപിയാണ് അദ്ദേഹം.അതേസമയം കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷിനെ എതിര്‍സ്ഥാനാര്‍ഥിയായി നിര്‍ത്താനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കാന്‍ ബിജെപി രാജ്‌നാഥ് സിംഗിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷവുമായി സമവായ ചര്‍ച്ച നടത്തിയിരുന്നു.


പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കിയാല്‍ മത്സരിക്കുന്നതില്‍നിന്ന് പിന്മാറാമെന്ന് ഇന്ത്യാ സഖ്യം സര്‍ക്കാരിനെ അറിയിച്ചു. ഇക്കാര്യം ആലോചിച്ച ശേഷം അറിയിക്കാമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം എന്താണെന്ന് വ്യക്തമല്ല.



Sharing is Caring