യുപിഐ ഇടപാടുകള്‍ക്കായി ഭീം പേയ്മെന്റ് ആപ്പില്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍ അവതരിപ്പിച്ചു


Select your Bank

നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉപകമ്പനിയായ എന്‍പിസിഐ ഭീം സര്‍വീസസ് ലിമിറ്റഡിന്റെ ഭീം പേയ്മെന്റ് ആപ്പില്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍ സംവിധാനം അവതരിപ്പിച്ചു. ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ വേഗതത്തിലും ലളിതവും സുരക്ഷിതവുമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.


5,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ സ്മാര്‍ട്ട്ഫോണിലെ ഫിംഗര്‍പ്രിന്റ്, ഫേസ് ഐഡി സംവിധാനം ഉപയോഗിച്ച് അംഗീകരിക്കാന്‍ സാധിക്കും. ഫിംഗര്‍പ്രിന്റ്, ഫേസ് ഐഡി സൗകര്യങ്ങളുള്ള ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളില്‍ ഈ സേവനം ലഭ്യമാണ്.

online news portal

Click on Active Biometric Transactions

പുതിയ ബയോമെട്രിക് സംവിധാനം നിലവില്‍ വന്നതോടെ ഭീം ഉപഭോക്താക്കള്‍ക്ക് ഇനി ഓരോ ഇടപാടിനും യുപിഐ പിന്‍  ടൈപ്പ് ചെയ്യേണ്ടതില്ല. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉള്‍പ്പടെ പണമയക്കാനും കടകളിലെ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് പേയ്മെന്റ് നടത്താനും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. ദൈനംദിന ആവശ്യങ്ങള്‍ക്കായി ഡിജിറ്റല്‍ പേയ്മെന്റുകള്‍ കൂടുതല്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ ഈ ഫീച്ചര്‍ ഉപഭോക്താക്കളെ സഹായിക്കും.

Click on Enable Biometric transactions

ഓരോ ഇന്ത്യക്കാരനും ലളിതവും സുരക്ഷിതവുമായ ഡിജിറ്റല്‍ ഇടപാടുകള്‍ സാധ്യമാക്കുക എന്നതാണ് ഭീം പേയ്മെന്റ് ആപ്പിന്റെ ലക്ഷ്യമെന്ന് എന്‍ബിഎസ്എല്‍  മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ലളിത നടരാജ് പറഞ്ഞു.

BioMetric is now Activated

5,000 രൂപയ്ക്ക് മുകളിലുള്ള വലിയ തുകയുടെ ഇടപാടുകള്‍ക്ക് യുപിഐ പിന്‍ തന്നെ തുടര്‍ന്നും വേണ്ടിവരും. ഉയര്‍ന്ന തുകയുടെ ഇടപാടുകള്‍ക്ക്് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനാണിത്.



Sharing is Caring