ഭാരത് ജോഡോ യാത്ര; കൊല്ലത്തെ ഇന്നത്തെ പര്യടനം ആരംഭിച്ചു


കൊല്ലം: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കൊല്ലത്ത് നിന്ന് ഇന്നത്തെ പര്യടനം ആരംഭിച്ചു. രാഹുൽഗാന്ധി പദയാത്രക്ക് എത്തിയപ്പോൾ ക്രമീകരണം പൂർത്തിയായില്ലായിരുന്നു. എന്നാൽ അതിന് കാത്തുനിൽക്കാതെ രാഹുൽഗാന്ധി പദയാത്ര ആരംഭിച്ചു.


കൊല്ലം പോളയത്തോട് നിന്ന് ആരംഭിച്ച പദയാത്രയുടെ രാവിലെയുള്ള സെഷൻ നീണ്ടകരയിൽ സമാപിക്കും. ശേഷം കശുവണ്ടി തൊഴിലാളികളോടും, കശുവണ്ടി ഫാക്ടറി ഉടമകളോടും, ആർഎസ്പി നേതാക്കളോടും രാഹുൽ ഗാന്ധി സംവദിക്കും. ഉച്ചയ്ക്ക് മൂന്ന് മുപ്പതിനു ശേഷം നീണ്ടകരയിൽ നിന്നും വീണ്ടും ആരംഭിക്കുന്ന പദയാത്ര കരുനാഗപ്പള്ളിയിൽ പൊതുയോഗത്തോടെ സമാപിക്കും.

online news portal



Sharing is Caring