അവയവദാന കേസിൽ ഐഎംഎക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബെന്യാമിന്‍


തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബെന്യാമിന്‍. കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ യുവാവിന് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവദാനം നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് ബെന്യാമിന്റെ പരാമര്‍ശം. ഡോക്ടര്‍മാരിലെ കള്ളന്മാരെ സംരക്ഷിക്കുന്നതില്‍ ഐഎംഎ വഹിക്കുന്ന പങ്ക് വളരെയധികമാണെന്ന് ബെന്യാമിന്‍ പറഞ്ഞു.


2018ല്‍ ശരീര ശാസ്ത്രം നോവലിനെതിരെ രംഗത്ത് വന്ന ഐഎംഎ സെക്രട്ടറിയായിരുന്ന സുല്‍ഫി നൂഹുവിനെതിരെയും ബെന്യാമിന്‍ വിമര്‍ശനം ഉന്നയിച്ചു.ബെന്യാമിന്‍ പറഞ്ഞത്: ”സുല്‍ഫി നൂഹു ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? അതോ പുതിയ ഉഡായിപ്പ് ന്യായീകരണവും കൊണ്ട് ഇറങ്ങുമോ? ഡോക്ടറുമാരിലെ കള്ളന്മാരെ സംരക്ഷിക്കുന്നതില്‍ ഈ സംഘടന വഹിക്കുന്ന പങ്ക് വളരെയധികമാണ്. ചികിത്സ പിഴവ് കാരണം ഞാന്‍ ദുരിതം അനുഭവിച്ച ഒരു കാലത്ത് ആ ഡോക്ടര്‍ പറഞ്ഞത്, നീ ഏത് കോടതിയില്‍ പോയാലും എന്നെ എന്റെ സംഘടന സംരക്ഷിക്കും എന്നായിരുന്നു. ഇതാണ് ഇവരുടെ കരുത്ത്.”




Sharing is Caring