ലബനനില്‍ വെടിനിര്‍ത്തല്‍ കരാറിന് സമ്മതം അറിയിച്ച് ബെഞ്ചമിന്‍ നെതന്യാഹു

ലബനനില്‍ വെടിനിര്‍ത്തല്‍ കരാറിന് സമ്മതം അറിയിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധമവസാനിപ്പിക്കാനുള്ള സമാധാനക്കരാറിന് തന്റെ നേതൃത്വത്തിലുള്ള സുരക്ഷാ മന്ത്രിസഭ അനുമതി നല്‍കിയതായി അദേഹം പറഞ്ഞു. ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാക്കളെ വധിച്ചതിലൂടെയും അവരുടെ തന്ത്രപ്രധാനകേന്ദ്രങ്ങള്‍ തകര്‍ത്തതിലൂടെയും ലക്ഷ്യം പൂര്‍ത്തീകരിച്ചതായി അദ്ദേഹം വ്യക്തമാക്കി.

യുദ്ധത്തിന്റെ മേഖല മാറ്റുകയാണെന്നും ഇറാന്റെ ഭീഷണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇസ്രായേലിന് കഴിയുമെന്നും നെതന്യാഹു പറഞ്ഞു. ഹിസ്ബുല്ല വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ഇസ്രായേല്‍ പ്രതികരിക്കുമെന്നും നെതന്യാഹു പറഞ്ഞു. അതേസമയം, ഹിസ്ബുല്ല ഇതുവരെ പ്രതികരിച്ചിട്ടില്ല.യു.എസ് പ്രസിഡന്റ് ജോ ബൈഡന്റേയും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിന്റെയും നേതൃത്വത്തില്‍ വെടിനിര്‍ത്തലില്‍ തീരുമാനമുണ്ടാകുമെന്നാണ് ലബനാന്‍ അറിയിച്ചത്. വെടിനിര്‍ത്തല്‍ കരാറിന്റെ അടുത്തെത്തിയെന്ന് യു.എസ് ദേശീയ സുരക്ഷവക്താവ് ജോണ്‍ കിര്‍ബി പറഞ്ഞിരുന്നു.തങ്ങള്‍ക്കെതിരേ യുദ്ധം തുടങ്ങിയത് ഹിസ്ബുള്ളയാണ്.

യുദ്ധലക്ഷ്യങ്ങളില്‍ പലതും കൈവരിച്ചു. അവരുമായുള്ള സംഘര്‍ഷത്തിനിടെ വടക്കന്‍ ഇസ്രയേലില്‍നിന്ന് കുടിയിറക്കപ്പെട്ട ഇസ്രയേല്‍ ജനതയെ അവരുടെ വീടുകളിലേക്ക് തിരിച്ചെത്തിക്കും. ഗാസയിലെ ഹമാസിനെതിരായ യുദ്ധത്തെ കരാര്‍ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.വെടിനിര്‍ത്തല്‍ക്കരാര്‍ ഉടനെ നടപ്പാക്കണമെന്ന് ലെബനന്‍ പ്രധാനമന്ത്രി നജീബ് മിക്കാറ്റി അറിയിച്ചു.

രണ്ടുമാസത്തെ വെടിനിര്‍ത്തല്‍, ഹിസ്ബുള്ളയുടെ സായുധവിഭാഗത്തിന്റെ തെക്കന്‍ ലെബനനിലെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കല്‍, ലെബനനില്‍നിന്നുള്ള ഇസ്രയേല്‍സേനയുടെ പിന്മാറ്റം എന്നിവയാണ് കരാറിലെ പ്രധാന വ്യവസ്ഥകളെന്നാണ് വിവരം.കരാറിന് അംഗീകാരം നല്‍കുന്നത് ഹിസ്ബുള്ളയെ തുടച്ചുനീക്കാനുള്ള ചരിത്രപരമായ അവസരം നഷ്ടപ്പെടുത്തലാകുമെന്ന് ഇസ്രയേല്‍ ദേശസുരക്ഷാമന്ത്രി ഇതാമര്‍ ബെന്‍ ഗ്വിര്‍ പറഞ്ഞു.

വെടിനിര്‍ത്തല്‍ ഉടന്‍ പ്രാബല്യത്തില്‍ വന്നേക്കുമെന്നാണ് സൂചന. രണ്ടുമാസം മുമ്പ് ലബനാനില്‍ കടന്നുകയറിയ ഇസ്രായേല്‍ സൈന്യം ഘട്ടംഘട്ടമായി പിന്‍വാങ്ങും. ഇസ്രായേല്‍ അതിര്‍ത്തിയോട് ചേര്‍ന്നൊഴുകുന്ന ലിറ്റാനി നദിക്കരയിലെ ഹിസ്ബുല്ല സാന്നിധ്യവും അവസാനിപ്പിക്കും. 60 ദിവസത്തേക്കാകും വെടിനിര്‍ത്തല്‍. ഇതോടെ ലബനാനില്‍ ഹിസ്ബുല്ലയുമായി ഒരു വര്‍ഷമായി നടക്കുന്ന യുദ്ധത്തില്‍ താല്‍ക്കാലിക ഇടവേളയുണ്ടാകം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *