ഐ.എസ്.എല്ലില്‍ ഇന്ന് ബംഗളുരു എഫ്സി, ഈസ്റ്റ് ബംഗാളുമായി കൊമ്ബുകോര്‍ക്കും


ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് സുനില്‍ ഛേത്രിയും സംഘവും തങ്ങളുടെ അഞ്ചാം മത്സരത്തിനായി ഇറങ്ങുകയാണ്.


എതിരാളികള്‍ മറ്റാരുമല്ല, മുന്‍ ഇന്ത്യന്‍ പരിശീലകന്‍ സ്റ്റീഫന്‍ കണ്‍സ്റ്റന്‍്റൈന്‍ പരിശീലിപ്പിക്കുന്ന ഈസ്റ്റ് ബംഗാള്‍. വൈകിട്ട് 7.30 ന് ബംഗളുരുവിന്‍്റെ തട്ടകമായ ശ്രീകണ്ടീരവ സ്റ്റേഡിയത്തില്‍ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. മോശം തുടക്കമാണ് ഈ സീസണില്‍ ഇരുടീമുകള്‍ക്കും ലഭിച്ചിട്ടുള്ളത്. നിലവില്‍ 4 മത്സരങ്ങളില്‍ നിന്നും 4 പോയിന്‍്റുമായി ബംഗളുരു 8ആം സ്ഥാനത്താണ് ഉള്ളത്. 5 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഈസ്റ്റ് ബംഗാള്‍ 3 പോയിന്‍്റുമായി 10ആം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ രണ്ട് ടീമുകള്‍ക്കും അവരുടെ സ്ഥാനം മെച്ചപ്പെടുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം അത് അവരുടെ പ്ലേഓഫ് മോഹങ്ങള്‍ക്ക് മങ്ങല്‍ ഏല്‍പ്പിക്കും. അവസാനം കളിച്ച മത്സരത്തില്‍ ഇരുടീമുകള്‍ക്കും പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഈയൊരു കാരണംകൊണ്ടു തന്നെ ഒരേ മനോഭാവത്തോടെയാകും ഇരുവരും ഇന്നത്തെ മത്സരത്തെ സമീപിക്കുക.


കഴിഞ്ഞ സീസണുകളില്‍ ബംഗളുരു മുന്നേറ്റത്തിന്‍്റെ കുന്തമുന ആയിരുന്നു ക്ലെയ്റ്റണ്‍ സില്‍വ ഇത്തവണ ഈസ്റ്റ് ബംഗാള്‍ നിരയിലാണ്. എന്നാല്‍ ബംഗളുരുവിലെ മികവ് താരത്തിന് ഇവിടെ പുറത്തെടുക്കാന്‍ കഴിയുന്നില്ല. ഒരുപക്ഷേ അതിനൊത്ത പങ്കാളികള്‍ ഇല്ലാത്തത് കൊണ്ടാവാം. എന്തായാലും പഴയ ആശാന്‍്റെ ടീമുമായി കൊമ്ബുകോര്‍ക്കാന്‍ ഒരുങ്ങുമ്ബോള്‍ സുനില്‍ ഛേത്രിക്കും സംഘത്തിനും പഴയ ഫോം വീണ്ടെടുക്കുവാന്‍ കഴിയുമോയെന്ന് നമുക്ക് കാത്തിരുന്നുകാണാം.



Sharing is Caring