ബാലജ്യോതി ക്വിസ്: അപേക്ഷകൾ ക്ഷണിച്ച് ഇസാഫ് ബാങ്ക്

കൊച്ചി: ശിശുദിനത്തോടനുബന്ധിച്ച് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ദേശീയ തലത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ബാലജ്യോതി ക്വിസ് മത്സരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നവംബർ 17 മുതൽ 27വരെ വിവിധ ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിൽ എട്ട് മുതൽ പന്ത്രണ്ടാം ക്ലാ​സ്​ വ​രെ​യു​ള്ള വിദ്യാ​ർ​ഥി​കൾക്ക് അപേക്ഷിക്കാം.

അപേക്ഷകർ bit.ly/Balajyothi2022 എന്ന വെബ്‌സൈറ്റിൽ നവംബർ 17നകം രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾക്ക് 9048986853.

സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി നിർദേശങ്ങളും സഹായങ്ങളും നൽകുന്ന ഇസാഫ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയാണ് ബാലജ്യോതി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *