തിരുവനന്തപുരം: രാജ്യം 76-ാം സ്വാത്യന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ടെക്‌നോപാര്‍ക്കിലും വിപുലമായ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. ടെക്‌നോപാര്‍ക്ക് പാര്‍ക്ക് സെന്ററിന് മുന്നില്‍ നടന്ന ചടങ്ങില്‍ ടെക്‌നോപാര്ക് സെക്രട്ടറി രജിസ്ട്രാര്‍ സുരേഷ് കുമാര്‍ കെ ദേശീയപതാക ഉയര്‍ത്തി. പാര്‍ക്ക് സെന്റര്‍ ജീവനക്കാര്‍, സുരക്ഷാ ജീവനക്കാര്‍, ഐ ടി പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ, പ്രതിധ്വനി സംഘടിപ്പിച്ച ‘മിഡ്നൈറ്റ് ഫ്രീഡം വാക്കില്‍ നിരവധി പേര്‍ പങ്കെടുത്തു. ടെക്‌നോപാര്‍ക്ക് ഫെയ്സ് ത്രീയില്‍ നിന്നും ഓഗസ്റ്റ് 14 രാത്രി 11:15 നു ആരംഭിച്ചു രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചു 12 മണിക്ക് ടെക്‌നോപാര്‍ക്ക് ഫെയ്സ് വണ്ണിലെ അംഫിതീയേറ്ററില്‍ സമാപിച്ചു. ഐ.ടി ജീവനക്കാരും കുടുബാംഗങ്ങളും കുട്ടികളും ഉള്‍പ്പെടെ അഞ്ഞൂറോളം ടെക്കികള്‍ മിഡ്നൈറ്റ് ഫ്രീഡം വാക്കിലും സ്വാതന്ത്ര്യദിന ആഘോഷങ്ങളിലും പങ്കെടുത്തു.

സ്വാതന്ത്ര്യദിനാഘോഷം കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ദേശാഭക്തി ഗാനങ്ങളോടെ തുടങ്ങിയ ആഘോഷത്തില്‍ പ്രതിജ്ഞ, ഭരണഘടനയുടെ ആമുഖം എന്നിവ ടെക്കികള്‍ ഏറ്റു ചൊല്ലി. പ്രതീകാത്മകമായി കുട്ടികള്‍ 75 ത്രിവര്‍ണ്ണ ബലൂണുകള്‍ പറത്തുകയും 75 മെഴുകുതിരികള്‍ തെളിയിക്കുകയും ചെയ്തു.
പ്രതിധ്വനി ടെക്‌നോപാര്‍ക്ക് സെക്രട്ടറി വിനീത് ചന്ദ്രന്‍, സ്റ്റേറ്റ് കണ്‍വീനര്‍ രാജീവ് കൃഷ്ണന്‍, വൈസ് പ്രസിഡന്റ് സനീഷ് കെ പി, വൈസ് പ്രസിഡന്റ് പ്രശാന്തി പ്രമോദ്, അശ്വതി ജെ ജി, നെസിന്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ റാലിക്കും സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കും നേതൃത്വം നല്‍കി.













