ആക്സിസ് ഇന്ത്യ മാനുഫാക്ചറിങ് ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: ആക്സിസ് മ്യൂച്വല്‍ ഫണ്ടിന്‍റെ ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ ആക്സിസ് ഇന്ത്യ മാനുഫാക്ചറിങ് ഫണ്ട് അവതരിപ്പിച്ചു. എന്‍എഫ്ഒ ഡിസംബര്‍ 1 മുതല്‍ 15 വരെ നടക്കും. കുറഞ്ഞത് 500 രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. നിഫ്റ്റി ഇന്ത്യ മാനുഫാക്ചറിങ് ടിആര്‍ഐ ആയിരിക്കും പദ്ധതിയുടെ അടിസ്ഥാന സൂചിക.

ഇന്ത്യയുടെ വളര്‍ച്ചയുടെ ആവേഗം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീമാറ്റിക് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നും ഇന്ത്യയുടെ നിര്‍മാണ മേഖലയുടെ വളര്‍ച്ചയ്ക്കൊപ്പം മുന്നേറാന്‍ നിക്ഷേപകരെ സഹായിക്കുന്ന വിധത്തിലാണിതെന്നും ആക്സിസ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ബി ഗോപ് കുമാര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *