ക്രെഡിറ്റ് കാര്‍ഡ് പോയിന്‍റ് കണ്‍വേര്‍ഷന് ആക്സിസ് ബാങ്ക് – എയര്‍ ഇന്ത്യ സഹകരണം


കൊച്ചി: ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ആക്സിസ് എഡ്ജ് റിവാര്‍ഡ് പോയിന്‍റുകളും എഡ്ജ് മൈലുകളും എയര്‍ ഇന്ത്യ ഫ്ളയിങ് റിട്ടേണ്‍ പോയിന്‍റുകളായി മാറ്റിയെടുക്കാനുള്ള സഹകരണത്തിന് ആക്സിസ് ബാങ്കും എയര്‍ ഇന്ത്യയും തുടക്കം കുറിച്ചു.

എയര്‍ ഇന്ത്യ ഫ്ളൈറ്റുകള്‍ക്കായോ ക്യാബിന്‍ അപ്ഗ്രേഡുകള്‍ക്കായോ ഈ പോയിന്‍റുകള്‍ മാറ്റിയെടുക്കാം. ഫ്ളയിങ് റിട്ടേണ്‍സിന്‍റെ മറ്റ് 25 പങ്കാളിത്ത എയര്‍ലൈനുകള്‍ക്കായും ഇതു റിഡീം ചെയ്യാം. വിവിധ വിഭാഗം കാര്‍ഡുകള്‍ക്ക് വിവിധ അനുപാതത്തിലാവും പോയിന്‍റുകള്‍ മാറ്റിയെടുക്കാനാവുക.


ബര്‍ഗണ്ടി പ്രൈവറ്റ്, ബര്‍ഗണ്ടി ക്രെഡിറ്റ് കാര്‍ഡിനുള്ള മാഗ്നസില്‍ 5 എഡ്ജ് റിവാര്‍ഡ് പോയിന്‍റുകള്‍ 4 ഫ്ളയിങ് റിട്ടേണ്‍ പോയിന്‍റുകളാക്കി മാറ്റാം. മാഗനസ്, റിസര്‍വ് ക്രെഡിറ്റ് കാര്‍ഡുകളില്‍ 5 എഡ്ജ് റിവാര്‍ഡ് പോയിന്‍റുകള്‍ 2 ഫ്ളയിങ് റിട്ടേണ്‍ പോയിന്‍റുകളാക്കി മാറ്റാം. അറ്റ്ലസ് ക്രെഡിറ്റ് കാര്‍ഡില്‍ 1 എഡ്ജ് റിവാര്‍ഡ് പോയിന്‍റ്, 2 ഫ്ളയിങ് റിട്ടേണ്‍ പോയിന്‍റുകളാക്കി മാറ്റാം. സെലക്ട്, പ്രിവിലേജ് & റിവാര്‍ഡ്സ് ക്രെഡിറ്റ് കാര്‍ഡുകളില്‍ 10 എഡ്ജ് റിവാര്‍ഡ് പോയിന്‍റുകള്‍ 1 ഫ്ളയിങ് റിട്ടേണ്‍ പോയിന്‍റായി മാറ്റാം. മറ്റ് യോഗ്യതയുള്ള കാര്‍ഡുകളില്‍ 20 എഡ്ജ് റിവാര്‍ഡ് പോയിന്‍റുകള്‍ 1 ഫ്ളയിങ് റിട്ടേണ്‍ പോയിന്‍റായി മാറ്റാം.




Sharing is Caring