തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ സോഷ്യല്‍ നിക്ഷേപകരുടെ ശൃംഖലയായ ഏഷ്യന്‍ വെഞ്ച്വര്‍ ഫിലാന്ത്രോപ്പി നെറ്റ്‌വര്‍ക്കിന്റെ (എവിപിഎന്‍) സൗത്ത് ഏഷ്യ ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റ് 2023 ആരംഭിച്ചു.മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ദ്വിദിന സമ്മേളനം നടക്കുന്നത്.
സമ്മേളനത്തില്‍ യുഎസ്എയ്ഡ് ഡെപ്യൂട്ടി മിഷന്‍ ഡയറക്ടര്‍ കരണ്‍ ക്ലിമോവ്‌സ്‌കി, ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവായ റിച്ചാര്‍ഡ് ഹാക്ക്‌സ്, പോപ്പുലേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ പൂനം മട്ട്‌റേജ, എവിപിഎന്‍ സിഇഒ നൈന സബര്‍വാള്‍ ബത്ര തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

തെക്കനേഷ്യയിലെ സുസ്ഥിര വികസനത്തെ തടസ്സപ്പെടുത്തുന്ന വിഷയങ്ങളെക്കുറിച്ചാണ് നാലാമത് എവിപിഎന്‍ ഉച്ചകോടി നടക്കുന്നത്.













