എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു


തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു. 88 വയസായിരുന്നു. ഇന്ന് പുലർച്ചെ നന്ദാവനം പൊലീസ് ക്യാംപിനു സമീപത്തെ മകളുടെ വസതിയിലായിരുന്നു അന്ത്യം


. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ കരസ്ഥമാക്കിയിട്ടുണ്ട്. സംസ്കാരം നാളെ ഉച്ചക്ക് 2 മണിക്ക് പാറ്റൂർ മാർത്തോമാ പള്ളി സെമിതേരിയിൽ നടക്കും.


ചെറുകഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയയായ സാറാ തോമസ് 20 ഓളം നോവലുകളും നൂറിലേറെ ചെറുകഥകളും എഴുതിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ കരസ്ഥമാക്കിയിട്ടുണ്ട്.



Sharing is Caring