അട്ടപ്പാടി മധു വധക്കേസ്;ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും


അട്ടപ്പാടി മധു വധക്കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് എതിരെ നരഹത്യ കുറ്റം ചുമത്തി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും.ശിക്ഷിക്കപ്പെട്ട 14 പ്രതികളാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.


കൊലപാതകക്കുറ്റം നിലനില്‍ക്കുന്ന കേസാണിത്. അതിനാല്‍ ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് പ്രൊസിക്യൂഷന്റെ ആവശ്യം. തെളിവുകള്‍ പരിഗണിച്ചപ്പോള്‍ കീഴ്‌ക്കോടതിക്ക് തെറ്റുപറ്റിയെന്നുമാണ് പ്രൊസിക്യൂഷന്‍ നല്‍കിയ അപ്പീലില്‍ പറയുന്നത്.




Sharing is Caring