അട്ടപ്പാടി മധു കൊലക്കേസ്; ഇരുപതാം സാക്ഷിയെ ഇന്ന് വിസ്തരിക്കും


പാലക്കാട് : അട്ടപ്പാടി മധു കൊലക്കേസില്‍ സാക്ഷി വിസ്താരം തുടരുന്നു. ഇന്ന് ഇരുപതാം സാക്ഷിയെ വിസ്തതരിക്കും.മുക്കാലിയിലുള്ള തേക്ക് പ്ലാന്റേഷനിലെ ജിവനക്കാരനായ മയ്യന്‍ എന്ന മരുതനെയാണ് ഇന്ന് വിസ്തരിക്കുക.


അതേ സമയം സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറുന്നത് കേസിന്റെ ഗതിയെ എങ്ങിനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടതാണ്. രഹസ്യമൊഴി നല്‍കിയ എഴുപേരാണ് കോടതിയില്‍ മൊഴി മാറിയത്.


അതേ സമയം മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പ്രതികളുടെ ബന്ധു അബ്ബാസിനെതിരെ അഗളി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഈ കേസില്‍ മധുവിന്റെ അമ്മ മല്ലി, സഹോദരി സരസു എന്നിവരുടെ മൊഴി ഇന്നെടുത്തേക്കും. കോടതി നിര്‍ദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്.



Sharing is Caring