തെക്കന്‍ ജര്‍മ്മനിയിലെ ചരിത്രപ്രസിദ്ധമായ ന്യൂഷ്വാന്‍സ്റ്റീന്‍ കാസിലില്‍ യുവതികള്‍ക്ക് നേരെ ആക്രമണം. 21 കാരിയായ യുവതിയെ കോട്ടയുടെ മുകളില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ഇവരുടെ സുഹൃത്തായ 22 കാരി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണവുമായി ബന്ധപ്പെട്ട് ഒരു യുഎസ് പൗരനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികള്‍ അമേരിക്കയില്‍ നിന്നുള്ളവരാണെന്ന് ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതി മരിയന്‍ബ്രൂക്ക് പാലത്തില്‍ വച്ചാണ് യുവതികളെ കണ്ടുമുട്ടുന്നതെന്ന് സംശയിക്കുന്നതായി പൊലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കോട്ട കാണാന്‍ വിനോദസഞ്ചാരികള്‍ ഉപയോഗിക്കുന്ന ഒരു പ്രശസ്തമായ വ്യൂ പോയിന്റാണ് ഈ സ്ഥലം.














