വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷന്‍ ആക്രമണം ;പ്രതികരണവുമായി വികാരി ജനറല്‍ ഫാ യൂജിന്‍ പെരേര

പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റേയും സംഘര്‍ഷത്തിന്റേയും പശ്ചാത്തലത്തില്‍ പ്രതികരണവുമായി വികാരി ജനറല്‍ ഫാ യൂജിന്‍ പെരേര. വിഴിഞ്ഞത്ത് സമാധാനം വേണമെന്ന് യൂജിന്‍ പെരേര ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍മാരുമായും സമരക്കാരുമായും ചര്‍ച്ച നടത്തിയെന്ന് വികാരി ജനറല്‍ അറിയിച്ചു. ചര്‍ച്ചകള്‍ നാളെയും തുടരും. ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും തുടര്‍ ചര്‍ച്ചകള്‍ ആവശ്യമെന്നും യൂജിന്‍ പെരേര പറഞ്ഞു.

ക്രമസമാധാന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത് രാവിലെ സര്‍വകക്ഷി യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സര്‍വകക്ഷി യോഗത്തില്‍ മന്ത്രിമാരെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. സംഘര്‍ഷം ഉണ്ടായതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹൈക്കോടതിയെ ധരിപ്പിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

തുറമുഖ നിര്‍മാണ വിഷയത്തില്‍ ചര്‍ച്ച ഇന്നും തുടരുമെന്നാണ് കളക്ടര്‍ അറിയിക്കുന്നത്. 144 പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. വിഴിഞ്ഞത്ത് വന്‍ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് ജില്ലകളില്‍ നിന്നായി ആയിരത്തിലധികം പൊലീസുകാരെ വിന്യസിക്കുമെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ അറിയിച്ചു. പ്രദേശത്തെ ക്രമസമാധാന പാലനത്തിന് കൂടുതല്‍ എസ്പിമാരേയും ഡിവൈഎസ്പിമാരേയും നിയോഗിച്ചു. സമരക്കാരുടെ ആക്രമണത്തില്‍ 36 പൊലീസുകാര്‍ക്കാണ് പരുക്കേറ്റത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *