നാന്‍സി പെലോസിയുടെ ഭര്‍ത്താവിനു നേര്‍ക്ക് ആക്രമണം


ഡെമോക്രാറ്റിക് നേതാവും യുഎസ് പ്രതിനിധി സഭാ സ്പീക്കറുമായ നാന്‍സി പെലോസിയുടെ ഭര്‍ത്താവിനു നേര്‍ക്ക് ആക്രമണം.സാന്‍ഫ്രാന്‍സിസ്‌കോയിലെ നാന്‍സിയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന അക്രമി ചുറ്റിക കൊണ്ട് ഭര്‍ത്താവ് പോള്‍ പെലോസിയെ മര്‍ദിക്കുകയായിരുന്നു. നാന്‍സി എവിടെ എന്നു ചോദിച്ചായിരുന്നു ആക്രമണം. അക്രമിയെ പിന്നീട് പൊലീസ് പിടികൂടി.


എണ്‍പത്തിരണ്ടുകാരനായ പോളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാന്‍സി ആക്രമണ സമയത്ത് വാഷിങ്ടണിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പോള്‍ പെലോസിയുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

online news portal

ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്നാണ് യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് നാന്‍സി പെലോസിയുടെ വസതിയിലേക്ക് അക്രമി എത്തിയത്. അകത്തു കടന്നയുടന്‍ പോള്‍ പെലോസിയെ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. നാന്‍സി പെലോസി എവിടെയെന്ന് ചോദിച്ച്‌ ആക്രോശിക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മണിക്കൂറുകള്‍ക്കകം അക്രമി പിടിയിലായെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

എഫ്ബിഐയും കാപിറ്റോള്‍ പൊലീസും സാന്‍ഫ്രാന്‍സിസ്‌കോ പൊലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. ഇടക്കാല തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിനില്‍ക്കെയുണ്ടായ ആക്രമണത്തില്‍ രാഷ്ട്രീയ ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കും



Sharing is Caring