വാണിജ്യ കപ്പലുകളുടെ ആക്രമണം;അറബിക്കടലിൽ നിരീക്ഷണം ശക്തമാക്കി നാവികസേന


അറബിക്കടലിൽ നിരീക്ഷണം ശക്തമാക്കി നാവികസേന.വാണിജ്യ കപ്പലുകൾ ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് യുദ്ധക്കപ്പലുകളായ ഐഎൻഎസ് മോർമുഗാവോ, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നിവ വിന്യസിച്ച നിരീക്ഷണം ശക്തമാക്കിയത്.


മുംബൈയിൽ എത്തിച്ച കപ്പൽ പരിശോധിച്ച അന്വേഷണസംഘം,കപ്പലിന് നേരെ ഉണ്ടായത് ഡ്രോൺ ആക്രമം ആണെന്ന് വിലയിരുത്തലിലാണ് ഉള്ളത്. നാവികസേന , കോസ്റ്റ്ഗാർഡ്, ഇന്റലിജൻസ് എന്നിവയുടെ സംയുക്ത അന്വേഷണമാണ് പുരോഗമിക്കുന്നത്.കപ്പലിൽ ഉണ്ടായിരുന്ന ചരക്ക് മറ്റൊരു കപ്പലിലേക്ക് മാറ്റി മുംബൈയിൽ നിന്ന് യാത്ര ആരംഭിച്ച കപ്പൽ ഇന്ന് മംഗലാപുരം തീരത്ത് എത്തും.




Sharing is Caring