മാഡ്രിഡ് നാട്ടങ്കത്തില്‍ വിജയം സ്വന്തമാക്കി അത്‌ലറ്റിക്കോ മാഡ്രിഡ്. റയലിനെ സീസണിലെ ആദ്യ തോല്‍വിയിലേക്കു അവര്‍ തള്ളിയിട്ടു.ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോയുടെ ജയം.
ആല്‍വരോ മൊറാറ്റയുടെ ഇരട്ട ഗോളുകളും അന്റോയിന്‍ ഗ്രിസ്മാന്‍ നേടിയ ഒരു ഗോളുമാണ് അത്‌ലറ്റിക്കോയുടെ വിജയം നിര്‍ണയിച്ചത്. റയലിന്റെ ആശ്വാസ ഗോള്‍ ടോണി ക്രൂസ് നേടി.
മത്സരത്തില്‍ പിറന്ന നാല് ഗോളുകളും ആദ്യ പകുതിയില്‍ തന്നെ വന്നു.
നാലാം മിനിറ്റില്‍ ടീമിനെ മുന്നിലെത്തിച്ച മൊറാറ്റ അദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ രണ്ടാം ഗോളും മൊറാറ്റ വലയിലിട്ടു. അതിനിടെ 18ാം മിനിറ്റിലാണ് ഗ്രിസ്മാന്‍ വല ചലിപ്പിച്ചത്.സീസണില്‍ ആദ്യ തോല്‍വി നേരിട്ട റയല്‍ 15 പോയിന്റുമായി മൂന്നാം സ്ഥാനത്ത്. ആറ് കളിയില്‍ നിന്നു 16 പോയിന്റുമായി ബാഴ്‌സലോണ ഒന്നാമത്. പത്ത് പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് അഞ്ചാമത്.’ഉന്നം പൊന്നാക്കി ഇന്ത്യ’- ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം














