“പീഡിയാട്രിക് ഇന്റൻസീവ് കെയർ തുടർ വിദ്യാഭ്യാസ പരമ്പര നടത്തി കോഴിക്കോട് ആസ്റ്റർ മിംസ്.

കോഴിക്കോട് : കോഴിക്കോട് ആസ്റ്റര്‍ മിംസ് ഡിപ്പാർട്ട്മെൻറ് ഓഫ് ഇന്റൻസീവ് കെയർ യൂണിറ്റും ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സും സഹകരിച്ച് ഇന്റെൻസീവ് കെയർ അപ്‌ഡേറ്റ് – പി. ഐ.സി.യു 2023 നടത്തി. ആസ്റ്റർ മിംസ് സീനിയർ കൺസൾട്ടന്റ് പീഡിയാട്രിക്സ് സുധ കൃഷ്ണനുണ്ണി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.

വിവിധ പീഡിയാട്രിക് ഇന്റെന്സിവിസ്റ്റുകളും വിദഗ്ധരും പീഡിയാട്രിക് എമർജൻസി മേഖലയിൽ കണ്ടുവരുന്ന പുതുരീതികളെ ക്കുറിച്ച് സംസാരിച്ചു. പീഡിയാട്രിക് വിഭാഗത്തിൽ ബിരുദാനന്തര ബിരുദം പഠിക്കുന്ന വിദ്യാർത്ഥികൾക്കും, നിലവിൽ പീഡിയാട്രിക് വിഭാഗത്തിൽ പരിശീലിക്കുന്ന ഡോക്ടർമാർക്കും പരിപാടിയുടെ ഭാഗമായി നടന്ന വിവിധ അക്കാദമിക ചർച്ചകൾ ഉപകാരപ്രദമായി തീർന്നു.

“ആരോഗ്യമേഖലയിൽ ദിനംപ്രധി വിവിധ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങളുടെ നല്ലൊരു നാളേക്കായി ഏറ്റവും നൂതനവും ഗുണമേന്മയുള്ളതുമായ ചികിത്സാ രീതികൾ പിന്തുടരേണ്ടത് അത്യാവശ്യമാണ്. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ സഹകരണത്തോടെ നടക്കുന്ന ഈ പരിപാടിയിൽ പീഡിയാട്രിക് മേഖലയിലെ വിവിധ മാറ്റങ്ങളെപ്പറ്റിയും പുരോഗതിയെപ്പറ്റിയും ആരോഗ്യകരമായ ചർച്ചകൾ ഉണ്ടായിവരട്ടെയെന്ന് ആശംസിക്കുന്നുവെന്നും ചടങ്ങ് ഉദ്‌ഘാടനം ചെയ്ത്കൊണ്ട് ആസ്റ്റർ മിംസ് സീനിയർ കൺസൽട്ടൻറ് സുധ കൃഷ്ണനുണ്ണി പറഞ്ഞു.

പരിപാടിയിൽ പീഡിയാട്രിക് വിഭാഗം തലവൻ ഡോ. സുരേഷ് കുമാർ ഇ. കെ, “ഐ എ.പി “കേരളാ ഇന്റൻസീവ് കെയർ ചാപ്റ്റർ പ്രസിഡന്റ് ഡോ, സജിത്ത് കേശവൻ, പീഡിയാട്രിക് വിഭാഗം പ്രഫസ്സർ ഡോ. വിജയകുമാർ പി, ആസ്റ്റർ മിംസ് പി ഐ സി യു തലവൻ ഡോ. സതീഷ്‌കുമാർ കെ, ആസ്റ്റർ മിംസ് കോഴിക്കോട് നിനോറ്റോളജി വിഭാഗം കൺസൾട്ടന്റും, ഐ.എ.പി കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ ഡോ. വിഷ്ണു മോഹൻ എന്നിവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *