മണിപ്പൂരില്‍ നിയമസഭാ സമ്മേളനം 21 ന് ചേരും


മണിപ്പൂരില്‍ നിയമസഭാ സമ്മേളനം ഓഗസ്റ്റ് 21 ന് ചേരും. ഇക്കാര്യം ആവശ്യപ്പെട്ടുള്ള ശുപാര്‍ശ മന്ത്രിസഭ ഗവര്‍ണര്‍ക്ക് കൈമാറി. നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകള്‍ രംഗത്ത് വന്നിരിന്നു. നിയമസഭാ സമ്മേളനത്തില്‍ മണിപ്പൂരിലെ സംഘര്‍ഷം ചര്‍ച്ചയാകും.
എന്നാല്‍ മണിപ്പൂരില്‍ സംഘര്‍ഷം തുടരുകയാണ്. കഴിഞ്ഞ ദിവസം ഇംഫാലിലുണ്ടായ വെടിവെയ്പ്പില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു.




Sharing is Caring