ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദര്‍ശനത്തിന് ബെംഗളൂരുവില്‍ തുടക്കമായി. ‘എയ്‌റോ ഇന്ത്യ 2023’ വ്യോമയാന പ്രദര്‍ശനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.ബെംഗളൂരുവില്‍ യെലഹങ്കയിലെ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ വച്ചാണ് പരിപാടിയുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചത്. രാഷ്‌ട്രം പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു എന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ആകാശത്ത് നക്ഷത്രമായി ഉയര്‍ന്നുവന്നിരിക്കുന്ന ഭാരതം, തിളങ്ങുക മാത്രമല്ല, മറ്റുള്ളവരെ അതിന്റെ ശോഭയാല്‍ പ്രകാശപ്പൂരിതമാക്കുകയും ചെയ്യുന്നു എന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചടങ്ങില്‍ പറഞ്ഞു.

എയ്‌റോ ഇന്ത്യ 2023ന്റെ ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരി, കേന്ദ്ര സഹമന്ത്രി അജയ് ഭട്ട്, കേന്ദ്ര പ്രതിരോധ സെക്രട്ടറി ഗിരിധര്‍ ചീഫ് സെക്രട്ടറി വന്ദിത ശര്‍മ, , അഡീഷണല്‍ ചീഫ് സെക്രട്ടറി രമണ റെഡ്ഡി, നടരാജന്‍, അനുരാഗ് ബാജ്‌പേയ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ഫെബ്രുവരി 13 മുതല്‍ 17 വരെ ബെംഗളൂരുവിലാണ് എയ്റോ ഇന്ത്യ 2023 നടക്കുന്നത്. അഞ്ച് ദിവസത്തെ പരിപാടിയില്‍ 100 വിദേശ കമ്ബനികളും 700 ഇന്ത്യന്‍ കമ്ബനികളും ഉള്‍പ്പെടെ 800-ലധികം പ്രതിരോധ കമ്ബനികളാണ് പങ്കെടുക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രധിനിധികള്‍, പ്രതിരോധ മന്ത്രിമാര്‍, വ്യോമസേനാ മേധാവികള്‍, വിമാന നിര്‍മ്മാണ കമ്ബനികളുടെ സിഇഒമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കുചേരും.













