കാസർഗോഡ് സ്കൂൾ ശാസ്ത്രമേളക്കിടെ പന്തൽ തകർന്നുവീണ് മുപ്പതോളം പേർക്ക് പരുക്ക്


കാസർഗോഡ് : കാസർഗോഡ് ബേക്കൂരിൽ സ്കൂൾ ശാസ്ത്രമേള നടക്കുന്നതിനിടെ പന്തൽ തകർന്നുവീണ് അധ്യാപകരും കുട്ടികളും ഉൾപ്പെടെ മുപ്പതോളം പേർക്ക് പരുക്ക്. ബേക്കൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം.


മഞ്ചേശ്വരം ഉപജില്ലാ ശാസത്രമേള നടക്കുന്നതിനിടെ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് പന്തൽ തകർന്നുവീണത്. ഇരുമ്പ് വടികൾ കൊണ്ടും തകരഷീറ്റുകൾ കൊണ്ടും നിർമിച്ച പന്തലാണ് വീണത്.

online news portal

പന്തലിനടിയിൽപെട്ട വിദ്യാർഥികൾക്കാണ് പരുക്കേറ്റത്. ഉച്ചസമയമായതിനാൽ കുട്ടികൾ ഭക്ഷണം കഴിക്കാനും മറ്റും പോയത് അപകടത്തിന്റെ കുറച്ചു. പരുക്കേറ്റവരിൽ നാല് കുട്ടികളെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഇവർക്ക് തലക്കാണ് പരുക്ക്. പന്തൽ നിർമാണത്തിലെ തകരാറാണ് അപടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെയാണ് ശാസ്ത്രമേള തുടങ്ങിയത്.



Sharing is Caring