കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ഷിരൂരില്‍ കാലാവസ്ഥ അനുകൂലമാണെങ്കില്‍ നാളെ ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ പുറപ്പെടും. കാലാവസ്ഥ ഷിരൂരില്‍ മെച്ചപ്പെടുന്നുണ്ടെന്നാണ് കാര്‍വാറില്‍ ഇന്നലെ നടന്ന യോഗത്തിലെ വിലയിരുത്തല്‍.
ഡ്രഡ്ജര്‍ ഗോവയില്‍ നിന്ന് ഷിരൂരില്‍ എത്തിക്കാന്‍ 30-40 മണിക്കൂര്‍ സമയം ആവശ്യമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതിനാല്‍ ഡ്രഡ്ജര്‍ എത്തിച്ചതിനുശേഷം വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആയിരിക്കും തിരച്ചില്‍ തുടങ്ങാന്‍ സാധിക്കുക.