പു​രാ​വ​സ്തു​ത​ട്ടി​പ്പ് കേസ്‌ ;മൂ​ന്നാം പ്ര​തി ഐ.​ജി ജി. ​ല​ക്ഷ്മ​ണിനെ ഇന്ന് ക്രൈം​ബ്രാ​ഞ്ച്​ ചോ​ദ്യം ചെ​യ്യും


പു​രാ​വ​സ്തു​ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ഞ്ച​ന​ക്കേ​സി​ലെ മൂ​ന്നാം പ്ര​തി ഐ.​ജി ജി. ​ല​ക്ഷ്മ​ണിനെ ഇന്ന് ക്രൈം​ബ്രാ​ഞ്ച്​ ചോ​ദ്യം ചെ​യ്യും. ത​നി​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച ഐ.​ജി ല​ക്ഷ്മ​ൺ സ​ര്‍ക്കാ​റി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു.
ഇ​തി​നി​ടെ, മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ ഭ​ര​ണ​ഘ​ട​നാ​തീ​ത​മാ​യ ശ​ക്തി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യ ല​ക്ഷ്മ​ണി​നെ​തി​രെ ന​ട​പ​ടി​ക്ക് ആ​ഭ്യ​ന്ത​ര​വ​കു​പ്പ്​ നി​യ​മ​സാ​ധു​ത തേ​ടി. സ​ർ​വി​സി​ലു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്റെ ന​ട​പ​ടി ഗു​രു​ത​ര ച​ട്ട​ലം​ഘ​ന​മാ​യാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് കാ​ണു​ന്ന​ത്.




Sharing is Caring