താരസംഘടന ‘അമ്മ’യില്‍ വ്യക്തമായ പുരുഷാധിപത്യമുണ്ടെന്ന് നടി അര്‍ച്ചന കവി.

താരസംഘടന ‘അമ്മ’യില്‍ വ്യക്തമായ പുരുഷാധിപത്യമുണ്ടെന്ന് നടി അര്‍ച്ചന കവി. മുന്‍കാല അനുഭവങ്ങളില്‍ നിന്ന് സംഘടന ഒന്നും പഠിച്ചില്ലെന്ന്, നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരേ യുവനടി നല്‍കിയ ലൈംഗിക പീഡനക്കേസ് സൂചിപ്പിച്ച്, അര്‍ച്ചന കവി പറഞ്ഞു. ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയുടെ പേര്, വിജയ് ബാബു പുറത്ത് പറഞ്ഞത് ദൗര്‍ഭാഗ്യകരമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ഇതാദ്യമായല്ല ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. എന്നാല്‍, താരസംഘടന അതില്‍ നിന്നൊന്നും പഠിച്ചില്ല. എനിക്ക് അങ്ങനെയാണ് തോന്നുന്നത്. അതുപോലെ ഇരയുടെ പേര് വിജയ് ബാബു പറഞ്ഞത് ദൗര്‍ഭാഗ്യകരമാണ്. അതുപോലെ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളും. എനിക്ക് കഴിഞ്ഞ ദിവസം ദുരനുഭവം ഉണ്ടായെങ്കിലും, പോലീസിലും സിസ്റ്റത്തിലും വിശ്വാസമുണ്ട്’, അര്‍ച്ചന കവി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തനിക്ക് പൊലീസില്‍ നിന്ന് നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി അര്‍ച്ചന കവി രംഗത്ത് വന്നിരുന്നു. സുഹൃത്തിനും കുടുംബത്തിനുമൊപ്പം രാത്രി യാത്ര ചെയ്യുമ്പോള്‍, കേരള പൊലീസില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്ന അര്‍ച്ചനയുടെ തുറന്ന് പറച്ചില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോളിതാ, സംഭവത്തില്‍ കൊച്ചി പൊലീസ് അന്വേഷണം തുടങ്ങി എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

സംഭവത്തില്‍ നടി പരാതി നല്‍കിയിട്ടില്ലെങ്കിലും പൊലീസ് ഗൗരവത്തോടെയാണ് വിഷയത്തെ സമീപിക്കുന്നത്. അര്‍ച്ചന പങ്കുവെച്ച പോസ്റ്റില്‍ പറയുന്ന സ്ഥലങ്ങളില്‍ ഡ്യൂട്ടിയിലുണ്ടായ പൊലീസുകാര്‍ ആരൊക്കെ ആയിരുന്നെന്നാണ് അന്വേഷിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പൊലീസില്‍ നിന്നും നേരിട്ട അനുഭവം തുറന്നു പറഞ്ഞത്. കേരള പൊലീസ്, ഫോര്‍ട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളും അര്‍ച്ചന പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു.

ജെസ്‌നയും ഞാനും അവളുടെ കുടുംബത്തിനൊപ്പം മിലാനോയില്‍ നിന്ന് തിരിച്ചുവരികയായിരുന്നു. ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഞങ്ങളെ തടഞ്ഞ് ചോദ്യം ചെയ്തു. ആ ഓട്ടോയില്‍ ഞങ്ങള്‍ സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ വളരെ മോശമായാണ് പെരുമാറിയത്. ഞങ്ങള്‍ക്ക് സുരക്ഷിതമായി തോന്നിയില്ല.

ഞങ്ങള്‍ വീട്ടില്‍ പോവുകയാണ് എന്ന് പറഞ്ഞപ്പോള്‍, എന്തിനാണ് വീട്ടില്‍ പോകുന്നത് എന്നാണ് ചോദിച്ചത്. ചോദ്യം ചെയ്യുന്നതില്‍ എനിക്ക് പ്രശ്‌നമൊന്നുമില്ല. എന്നാല്‍, അതിന് ഒരു രീതിയുണ്ട്. ഇത് അങ്ങേയറ്റം ശല്യപ്പെടുത്തുന്നതായിരുന്നു’, ഈ വിവരങ്ങളാണ് അര്‍ച്ചന കവി പങ്കുവച്ചത്.

അര്‍ച്ചനയുടെ പോസ്റ്റ് ഇങ്ങനെ

ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ. ജെസ്നയും ഞാനും അവളുടെ കുടുംബവും മിലാനോയില്‍ നിന്ന് തിരിച്ചു വരികയായിരുന്നു. ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഞങ്ങളെ നിര്‍ത്തിച്ച് ചോദ്യം ചെയ്തു. ഒരു ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന ഞങ്ങളെല്ലാം സ്ത്രീകളായിരുന്നു. അവര്‍ വളരെ അധികം പരുഷമായാണ് പെരുമാറിയത്. ഞങ്ങള്‍ക്ക് സുരക്ഷിതമായി തോന്നിയില്ല. ഞങ്ങള്‍ വീട്ടില്‍ പോവുകയാണ് എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ എന്തിനാണ് വീട്ടില്‍ പോകുന്നത് എന്നാണ് ചോദിച്ചത്. ചോദ്യം ചെയ്യുന്നതില്‍ എനിക്ക് പ്രശ്നമൊന്നുമില്ല. എന്നാല്‍ അതിന് ഒരു രീതിയുണ്ട്. ഇത് വളരെ അധികം അസ്വസ്ഥത പെടുത്തുന്നതായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *