അപ്പോളോ സർക്കസ് ഇന്ന് മുതൽ കോഴിക്കോട് ബീച്ചിൽ


കോഴിക്കോട്: ഏറെക്കാലത്തിന് ശേഷം വീണ്ടും കോഴിക്കോട് നഗരത്തിൽ ഈ അവധിക്കാലംആഘോഷമാകാൻ അപ്പോളോ സർക്കസ് . ബീച്ചിലെ മറെൻെ ഗ്രൗണ്ടിലാണ് ഇന്ന് മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന പ്രദർശനം തുടങ്ങുന്നത്.


കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ് ഇന്ന് രാത്രി 7 മണിക്ക് പ്രദർശനം ഉദ്ഘാടനം ചെയ്യും.


പുതിയതും പഴയതുമായ അഭ്യാസപ്രകടനങ്ങൾ കാഴ്ചവെക്കുന്ന ഇന്ത്യൻ കലാകാരൻമാർ മാത്രം അണിനിരക്കുന്ന അതി മനോഹരമായ സർക്കസ് ആണ് ഇത്തവണ കോഴിക്കോട്ടെ സർക്കസ് പ്രേമികൾക്ക് മുന്നിൽ എത്തുന്നതെന്ന് അപ്പോളോ സർക്കസ് ഉടമ സനൽ ജോർജും മാനേജർ എം. ഉമേഷും പത്രസമ്മേളനത്തിൽ പറഞ്ഞു.

എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണി, 4 മണി ,7 മണി എന്നിങ്ങിനെയാണ് പ്രദർശന സമയം.



Sharing is Caring