ശാസ്ത്രീയ സംഗീതം ഇഷ്ടപ്പെടുന്നവര്‍ക്കായി പുതിയ ആപ്പുമായി എത്തിയിരിക്കുകയാണ് ആപ്പിള്‍. ‘ആപ്പിള്‍ മ്യൂസിക് ക്ലാസിക്കല്‍’ എന്നാണ് ഈ ആപ്പിന് പേര് നല്‍കിയിരിക്കുന്നത്.
ശാസ്ത്രീയ സംഗീത പ്രേമികള്‍ക്ക് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

ക്ലാസിക്കല്‍ ആര്‍ട്ടിസ്റ്റുകളെയും, ക്ലാസിക്കല്‍ മേഖലയില്‍ വൈദഗ്ധ്യമുള്ള യുവ പ്രതിഭകളെയും ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ആപ്പിള്‍ പുതിയ ആപ്പിന് രൂപം നല്‍കിയിരിക്കുന്നത്. ഇവ സ്പെഷ്യല്‍ ഓഡിയോയില്‍ സംഗീതം സ്ട്രീം ചെയ്യുന്നുണ്ട്.
ആപ്പിള്‍ മ്യൂസിക് ക്ലാസിക്കല്‍ യഥാര്‍ത്ഥ ആപ്പിള്‍ മ്യൂസിക് ആപ്പിന് ഒപ്പമാണ് ഉണ്ടാക്കുക. എന്നാല്‍, സംഗീത കാറ്റലോഗ് ഉപയോഗിച്ച് ഇവയെ വേര്‍തിരിച്ചറിയാന്‍ സാധിക്കും.
360 ഡിഗ്രി റൗണ്ട് സൗണ്ട് ഇഫക്‌ട് വാഗ്ദാനം ചെയ്യുന്നുണ്ട്. ആപ്പിള്‍ മ്യൂസിക് ക്ലാസിക്കല്‍ ഉപയോഗിക്കാന്‍ പ്രത്യേക സബ്സ്ക്രിപ്ഷന്റെ ആവശ്യമില്ലെന്ന് കമ്ബനി അറിയിച്ചിട്ടുണ്ട്. ഇത് സാധാരണ ആപ്പിള്‍ മ്യൂസിക് സബ്സ്ക്രിപ്ഷനില്‍ തന്നെ പ്രവര്‍ത്തിക്കാനാകും. ഏകദേശം അഞ്ച് ദശലക്ഷത്തിലധികം ട്രാക്കുകളാണ് ഈ ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.













