പേവിഷ പ്രതിരോധ വാക്‌സിന്‍; ഒരു ബാച്ചിന്റെ വിതരണം നിര്‍ത്തി; ഇനി ഉപയോഗിക്കരുതെന്ന് നിര്‍ദേശം


തിരുവനന്തപുരം : പേവിഷ പ്രതിരോധ വാക്‌സിന്‍ ഫലപ്രദമാകുന്നില്ലെന്ന ആശങ്കകള്‍ക്കു പിന്നാലെ വാക്‌സിന്റെ ഒരു ബാച്ച് വിതരണം നിര്‍ത്തിവച്ച് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍. കെ ബി 21002 ബാച്ചിലെ വാക്‌സിനും സിറിഞ്ചും ഇനി ഉപയോഗിക്കരുതെന്നാണ് കോര്‍പറേഷന്‍ നിര്‍ദേശം.


കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി വഴി വിതരണം ചെയ്ത ഈ വാക്‌സിനുകളും സിറിഞ്ചുകളും ഉള്ള ആശുപത്രികളില്‍ നിന്നെല്ലാം അവ തിരിച്ചെടുക്കാനും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ വെയര്‍ ഹൗസുകള്‍ക്ക് ഇന്നലെ രേഖാമൂലം നിര്‍ദേശം നല്‍കി. ഇതിന്റെ റിപ്പോര്‍ട്ട് നല്‍കാനും തിരിച്ചെടുക്കുന്ന വാക്‌സിനടക്കമുള്ളവ ലേബല്‍ ചെയ്ത് കൃത്യമായ ഊഷ്മാവില്‍ സൂക്ഷിക്കാനും നിര്‍ദേശമുണ്ട്.

online news portal

ഇവ തിരിച്ചെടുത്ത് കഴിഞ്ഞതിനു ശേഷമാകും വാക്‌സീനും ഇമ്യൂണോ ഗ്ലോബുലിനും ഗുണനിലവാര പരിശോധനക്കായി സെന്‍ട്രല്‍ ഡ്രഗസ് ലബോറട്ടിയിലേക്ക് അയക്കുക. ഇതിനുള്ള നിര്‍ദേശം സര്‍ക്കാര്‍ ഡ്രഗസ് കണ്‍ട്രോളര്‍ വകുപ്പിനും നല്‍കിയിട്ടുണ്ട്.



Sharing is Caring