ഹിജാബ് വിരുദ്ധ പ്രക്ഷോഭം;സെലിബ്രിറ്റി ഷെഫിനെ പൊലീസ് അടിച്ചുകൊന്നു


ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ ഇറാനില്‍ വീണ്ടും കസ്റ്റഡി മരണം. സെലിബ്രിറ്റി ഷെഫ് ആയ മെഹര്‍ഷാദ് ശാഹിദിയെ ഇറാന്‍ പൊലീസ് അടിച്ചു കൊന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത ശാഹിദിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.


കസ്റ്റഡിയിലിരിക്കെ തലക്ക് ക്ഷതമേറ്റാണ് ശാഹിദി മരിച്ചതെന്ന് ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ശാഹിദിയുടെ മരണത്തില്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഹൃദയാഘാതം മൂലമാണ് ശാഹിദി മരിച്ചതെന്ന് പറയാന്‍ പൊലീസ് സമ്മര്‍ദം ചെലുത്തുന്നതായി ശാഹിദിയുടെ മാതാപിതാക്കളും പറഞ്ഞു.


ഇറാനിലെ ജാമി ഒലിവര്‍ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. മെഹര്‍ഷാദ് ശാഹിദിയുടെ ഇരുപതാം പിറന്നാളിന്റെ തലേ ദിവസമായിരുന്നു ദാരുണസംഭവം.



Sharing is Caring