ഇസ്ലാമാബാദ്: ബലൂചിസ്ഥാനില്‍ വീണ്ടും ബോംബ് സ്‌ഫോടനം. ബലൂചിസ്ഥാനിലെ ഖൂസ്ദാര്‍ നഗരത്തിലാണ് സ്‌ഫോടനമുണ്ടായത്.സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെുത്തിട്ടില്ല.
വാഹനത്തിന് നേരെ അക്രമി ബോബെറിയുകയായിരുന്നു എന്ന് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഖുദാര്‍ പറഞ്ഞു. സാധാരണ പൗരന്മാരെ ലക്ഷ്യമിട്ടുകൊണ്ടാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നും പ്രവിശ്യയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഒരു നീക്കവും സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി അബ്ദുള്‍ ഖുദ്ദാസ് ബിസെന്‍ഞ്ചൊ പ്രതികരിച്ചു.

ഫെബ്രുവരിയില്‍ ബലൂചിസ്ഥാനിലെ കോഹലു ജില്ലയില്‍ സമാന രീതിയിലുള്ള സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ സുരക്ഷാ സേനയിലെ രണ്ട് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സംഭവത്തിന് പിന്നില്‍ പാക് താലീബാനാണെന്നാണ് നിഗമനം. ഭീകര സംഘടനയുമായി പാക് സര്‍ക്കാര്‍ ഒപ്പിട്ടിരുന്ന വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി 2021-ല്‍ അവസാനിച്ചിരുന്നു. ശേഷം അക്രമണ പരമ്ബരകളാണ് പാകിസ്താനില്‍ താലീബാന്‍ അഴിച്ചുവിട്ടത്.













