തൃശൂര്‍: മുകുന്ദപുരം പബ്ലിക് സ്‌കൂളില്‍ ഇരുപത്തൊന്നാമത് വാര്‍ഷികാഘോഷം ‘ഇമോസിയോണ്‍’ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഷൈജു. ടി. കെ ഉദ്ഘാടനം ചെയ്തു. മുകുന്ദപുരം എജ്യുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റും മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി. പി. നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ നൂറി. പി. റഫീഖ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഇ- മാഗസിന്‍ പ്രകാശനവും നടന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ്. ഡി. ദാസ്, വൈസ് പ്രിന്‍സിപ്പാള്‍ സ്മിത. വി. തയ്യില്‍, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് വിനോദ് മേനോന്‍, ബിആര്‍സി പ്രതിനിധി ഗോഡ്വിന്‍ റോഡ്‌റിഗസ്, വാര്‍ഡ് മെമ്പര്‍ മാത്യു. പി. വി എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂളില്‍ സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള പുരസ്‌കാര വിതരണവും നടന്നു.
FLASHNEWS