മലപ്പുറം: മലപ്പുറം താനൂർ കുന്നുംപുറത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു 8 പേർക്ക് പരിക്ക്. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. ഓട്ടോറിക്ഷ ഡ്രൈവർക്കും പരുക്കേറ്റു.മൂന്നു പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചുമോര്യ കുന്നുംപുറം റോഡിലാണ് അപകടം. പരിയാപുരം സെൻട്രൽ എയുപി സ്കൂളിലെ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.













